ജൂണ് 2,3,4 തീയതികളില് തൃശ്ശൂരില് സംഘടിപ്പിക്കുന്ന അരങ്ങ് 2023 ഒരുമയുടെ പലമ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി 'സര്ഗ്ഗാത്മക വികസനവും, സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തില് ദേശീയ സെമിനാര് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്റെ അദ്ധ്യക്ഷതയില് ദാസ് കോന്റിനെന്റില് ചേര്ന്ന ചടങ്ങില് തൃശ്ശൂര് കോര്പ്പറേഷന് മേയര് എം.കെ. വര്ഗ്ഗീസ് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു.
കുടുംബശ്രീ തൃശ്ശൂര് ജില്ല പ്രോഗ്രാം മാനേജര് ഡോ. മോനിഷ. യു സെമിനാറിന്റെ ആമുഖപ്രഭാഷണം നിര്വഹിച്ചു. സ്ത്രീ ശാക്തീകരണവും കലാ, സാംസ്‌ക്കാരിക, സാമൂഹ്യ രംഗത്തെ സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില് ഡോ. എം.എ. സുധീര് (പ്രൊഫസര്, തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല് യൂണിവേഴ്‌സിറ്റി) മുഖ്യ പ്രഭാഷണം നടത്തി. തുടര്ന്ന് ഡോ. എം.എ. സുധീറിന്റെ അധ്യക്ഷതയിലുള്ള പ്ലീനറി സെഷനില് ദീപ നിശാന്ത്, ഡോ. രചിത രവി, ഡോ. സജിത മഠത്തില് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു. തുടര്ന്ന് മുന്കാലങ്ങളില് അരങ്ങില് പങ്കെടുത്തിന്റെ അനുഭവങ്ങള് തൃശ്ശൂര് ജില്ലയിലെ വിവിധ താലൂക്കുകളില് നിന്നെത്തിയ അയല്ക്കൂട്ടാംഗങ്ങളായ സുധ.കെ.പി, ബിന്ദു, ശോഭന തങ്കപ്പന്, ജാസ്മി ഷമീര്, ഐഷാബി എന്നിവര് പങ്കുവച്ചു. സെഷന് അധ്യക്ഷനായ ഡോ. കെ.എസ് വാസുദേവന് ഈ അനുഭവങ്ങള് ക്രോഡീകരിച്ച് സംസാരിച്ചു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. ബി. ശ്രീജിത്ത് അധ്യക്ഷനായ അടുത്ത സെഷനില് ഡോ. ചിഞ്ചു, അശ്വിനി അശോക്, രമാദേവി എം.വി, ഡോ. ഉഷാദേവി, റെഷ്മി ഷെമീര്, ദിവ്യ, സാവിത്രി വി.എല്, ബുഷറ, ബാബു, സാം ജോണ്, സ്‌നേഹ, ദീപക് കുമാര് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു. ഇതില് ചര്ച്ചകളും നടന്നു. ഗവേഷണ വിദ്യാര്ത്ഥികള്, സാമൂഹ്യ പ്രവര്ത്തകര് എന്നിവരുള്പ്പെടെയുള്ളവര് ചര്ച്ചയുടെ ഭാഗമായി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില് കുടുംബശ്രീ തൃശ്ശൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത. എ സ്വാഗതം ആശംസിച്ചു. ഡോ. ബി. ശ്രീജിത്ത് മുഖ്യ വിഷയാവതരണം നടത്തി. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് സിന്ധു വി, സി.ഡി.എസ് ചെയര്പേഴ്‌സണ്മാരായ ശോഭന തങ്കപ്പന്, ലളിത എന്നിവര് ആശംസകള് നേര്ന്നു. കുടുംബശ്രീ തൃശ്ശൂര് അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് നിര്മ്മല് എം.സി നന്ദി പറഞ്ഞു. സമാപന ചടങ്ങില് ഡോ. കവിത. എ അധ്യക്ഷത വഹിച്ചു. രമാദേവി, അശ്വിനി അശോക് എന്നിവര്ക്ക് മികച്ച പ്രബന്ധങ്ങള്ക്കുള്ള പുരസ്‌ക്കാരങ്ങളും നല്കി. സ്‌നേഹിത കൗണ്സിലര് സാബിറ നന്ദി പറഞ്ഞു.